Ethu kari Ravilum Malayalam lyrics Bangalore days 2014



play song here
Bangalore days Malayalam film song lyrics

ഏതു കരി രാവിലും

Song: Ethu Kari Ravilum
Movie: Bangalore Days (2014)
Singer(s): Haricharan
Music: Gopi Sunder
Lyricist(s): Rafeeq Ahamed
Cast: Dulquer Salman, Fahadh Faasil, Nivin Pauly, Nazriya Nazim, Parvathy, Nithya Menen, Isha Talwar

ഏതു കരി രാവിലും ഒരു ചെറു കസവിഴ തുന്നും കിരണമേ
ഈ ഹൃദയവാതിലിൻ പഴുതിലുമൊഴികിവരു ......

അരികിലെ പുതു മന്ദാരമായ് വിടരു നീ .....
പുണരുവാൻ കൊതി തോന്നുന്നോരീ പുലരിയിൽ ...
അങ്ങെങ്ങൊ നിൻ പൊൻ പീലി മിന്നുന്നുവോ..
അതിലോന്നെന്റെ നെഞ്ചോരം എയ്യുന്നുവോ ...
ഉണർന്നു... ഞാൻ....

ഏതു കരി രാവിലും ഒരു ചെറു കസവിഴ തുന്നും കിരണമേ 
ഈ ഹൃദയവാതിലിൻ പഴുതിലുമൊഴികിവരു ...

നീയാം ആത്മാവിൻ സങ്കല്പമിന്നിങ്ങനെ 
മിണ്ടാതെ മിണ്ടുന്നതെന്തോ.....
ഓർക്കാതിരുന്നപ്പോൾ എന്നുള്ളിൽ നീ വന്നൂ......
തിരശീല മാറ്റും ഓർമ്മ പോലവേ..... സഖീ......
ഒരു നാളമായ് പൂത്തുലഞ്ഞു നീ നിന്നെന്തിനോ.......;

അരികിലെ പുതു മന്ദാരമായ് വിടരു നീ ...
പുണരുവാൻ കൊതി തോന്നുന്നോരീ പുലരയിൽ ...

ഞാനാം ഏകാന്ത സംഗീതമിന്നങ്ങനെ
മൻവീന തേടുന്ന നേരം....
പാടാത്ത പാട്ടിന്റെ തേൻ തുള്ളി നീ തന്നു

തെളിനീല വാനിൽ എകതാരമായ് .....സഖീ ....
ഒരു രാവിൽ ദൂരെ നിന്ന് നോക്കി.........നീയെന്നെ...

ഓ........
ഏതു കരി രാവിലും ഒരു ചെറു കസവിഴ തുന്നും കിരണമേ
ഈ ഹൃദയവാതിലിൻ പഴുതിലുമൊഴികിവരു ...

അരികിലെ പുതു മന്ദാരമായ് വിടരു നീ ...
പുണരുവാൻ കൊതി തോന്നുന്നോരീ പുലരയിൽ ...
അങ്ങെങ്ങൊ നിൻ പൊൻ പീലി മിന്നുന്നുവോ..
അതിലോന്നെന്റെ നെഞ്ചോരം എയ്യുന്നുവോ ...
ഉണർന്നു... ഞാൻ